Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടാലി സ്‌കൂളില്‍...

കോടാലി സ്‌കൂളില്‍ വന്യജീവി ദിനാചരണം

text_fields
bookmark_border
കോടാലി ഗവ. എല്‍.പി സ്‌കൂളില്‍ ലോക വന്യജീവി ദിനം ആചരിച്ചു. വിദ്യാർഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങും ക്വിസ് മത്സരവും സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചിമ്മിനി വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയകുമാര്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി റേഞ്ച്​ ഫോറസ്റ്റ് ഓഫിസര്‍മാരായ എം. ഷാജഹാന്‍, യു. സജീവ് കുമാര്‍, മറ്റത്തൂര്‍ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിവ്യസുധീഷ്, വാര്‍ഡ്​ അംഗം കെ.എസ്. സൂരജ്, പ്രധാനാധ്യാപിക ഹെഡ്മിസ്ട്രസ് കെ.ജെ. ദുമനി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story