Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:47 AM IST Updated On
date_range 5 March 2022 5:47 AM ISTമൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വ പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
മൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വ പദ്ധതിക്ക് തുടക്കം ഇരിങ്ങാലക്കുട: മൃഗസംരക്ഷണ മേഖലയിലെ ഉപജീവന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും കൈകോർത്താണ് പദ്ധതി നടപ്പാക്കുക. അടുത്ത അഞ്ചുവർഷ കാലയളവിൽ നൂതന പ്രാദേശിക മാതൃകകൾ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളെയാണ് കുടുംബശ്രീ പദ്ധതിക്കായി ഇന്‍റൻസിവ് ബ്ലോക്കുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ നാല് പഞ്ചായത്തുകളിൽനിന്ന് 18നും 45നും ഇടയിൽ പ്രായമുള്ള 25 സംരംഭകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലന ക്യാമ്പിൽ മൃഗസംരക്ഷണം കൂടാതെ തൊഴിലുറപ്പ്, ക്ഷീരവികസനം, ബാങ്ക്, കുടുംബശ്രീ, വ്യവസായം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംരംഭകരുമായി സംവദിക്കും. ബ്ലോക്ക് പ്രസിഡന്‍റ് ലളിത ബാലൻ മൂന്നു ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കാർത്തിക ജയൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story