Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂട്ടായ്മയുടെ വിജയ...

കൂട്ടായ്മയുടെ വിജയ മാതൃകയായി തൃക്കൂര്‍ പാലത്തുപറമ്പ് കുടിവെള്ള പദ്ധതി

text_fields
bookmark_border
കൂട്ടായ്മയുടെ വിജയ മാതൃകയായി തൃക്കൂര്‍ പാലത്തുപറമ്പ് കുടിവെള്ള പദ്ധതി ഡിവിഡന്റ് വിതരണവും വാര്‍ഷിക യോഗവും ഞായറാഴ്ച ആമ്പല്ലൂര്‍: ജനകീയ കൂട്ടായ്മയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന തൃക്കൂര്‍ പാലത്തുപറമ്പ് കുടിവെള്ള പദ്ധതി മാതൃകയാകുന്നു. പദ്ധതിയിലെ 187 ഗുണഭോക്താക്കള്‍ക്ക് 1000 രൂപ വീതം ഡിവിഡന്റ് നല്‍കിയാണ് കുടിവെള്ള പദ്ധതി മാതൃകയാവുന്നത്. പാലത്തുപറമ്പ് കുടിവെള്ള പദ്ധതിയുടെ 14-ാം വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തൃക്കൂര്‍ പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലുള്‍പ്പെടുന്ന 187 കുടുംബങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ വെള്ളമെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി പഞ്ചായത്തില്‍ പലയിടങ്ങളിലായി രൂപവത്കരിച്ച ജനകീയ കുടിവെള്ള പദ്ധതികളിലൊന്നായിരുന്നു പാലത്തുപറമ്പിലേത്​. ബള്‍ക്ക് മീറ്റര്‍ സ്ഥാപിച്ച് വാട്ടര്‍ റീഡിങും ബില്ലിങും പൈപ്പ് മാറ്റിയിടലും പുതിയവ സ്ഥാപിക്കലും തുടങ്ങി പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത് കുടിവെള്ള പദ്ധതി ഭരണസമിതിയുടെ നേതൃത്വത്തിലാണ്. കൃത്യമായ ഇടവേളകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും മറ്റുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ പാലത്തുപറമ്പ് കുടിവെള്ള പദ്ധതി ചെയര്‍മാന്‍ രാജന്‍ കൊളങ്ങരപറമ്പില്‍, കണ്‍വീനര്‍ ഓമന സഹദേവന്‍, സന്ദീപ് കണിയത്ത് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story