Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:42 AM IST Updated On
date_range 5 March 2022 5:42 AM ISTപക്ഷികൾക്കായി ജൂനിയർ റെഡ് ക്രോസ് ജില്ലയിൽ പതിനായിരത്തിലേറെ പാനപാത്രങ്ങൾ ഒരുക്കുന്നു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: വേനൽച്ചൂടിൽ ദാഹിച്ചുവലയുന്ന പക്ഷികൾക്കായി ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) ജില്ലയിൽ പതിനായിരത്തിലേറെ പാനപാത്രങ്ങൾ ഒരുക്കുന്നു. വിദ്യാലയങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിക്കുന്നത്. എല്ലാ തരം പക്ഷികൾക്കും പറന്നെത്തി ആവശ്യാനുസരണം വെള്ളം കുടിക്കാനാകുന്ന വിധമാകണം പാത്രങ്ങൾ. 'പറവകൾക്കൊരു പാനപാത്രം' പദ്ധതി പ്രകാരം മൺപാത്രങ്ങൾക്കാണ് മുൻഗണന. ജില്ലയിൽ ജെ.ആർ.സി യൂനിറ്റ് പ്രവർത്തിക്കുന്ന ഇരുനൂറിൽ പരം സ്കൂളുകളുടെ അങ്കണത്തിൽ സൗകര്യപ്രദമായ ഇടങ്ങളിൽ പാത്രം വെക്കും. അതോടൊപ്പം ഓരോ യൂനിറ്റിലും അംഗങ്ങളായ കാഡറ്റുകളുടെ വീടുകളിലും പറവകൾക്കൊരു പാനപാത്രം ഉണ്ടാകും. വീടുകളിൽ ഒരുക്കുന്ന പാത്രത്തിന്‍റെ ഫോട്ടോ വിദ്യാർഥികൾ അധികൃതർക്ക് കൈമാറണമെന്ന നിബന്ധനയുമുണ്ട്. കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ഇരുപത് ഇടങ്ങളിലാണ് ജൂനിയർ റെഡ്ക്രോസ് പാത്രം സ്ഥാപിക്കുന്നത്. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം സൂപ്രണ്ട് ഷബാന പി. ഷാഫി നിർവഹിച്ചു. ചടങ്ങിൽ ജെ.ആർ.സി കൗൺസിലർ ജെറിൻ പാലോസ് അധ്യക്ഷത വഹിച്ചു. ജെ.ആർ.സി കാഡറ്റുകളോടൊപ്പം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. TCR.KDR.PARAVAKALKKE കൊടുങ്ങല്ലൂർ ജെ.ടി.എസിൽ 'പറവകൾക്കൊരു പാനപാത്രം' പദ്ധതി സുപ്രണ്ട് ഷബാന പി. ഷാഫി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story