Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:45 AM IST Updated On
date_range 3 March 2022 5:45 AM ISTപറപ്പൂക്കര പ്രൈമറി ഹെൽത്ത് സെന്‍റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും
text_fieldsbookmark_border
പറപ്പൂക്കര പ്രൈമറി ഹെൽത്ത് സെന്‍റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും ആമ്പല്ലൂര്‍: പറപ്പൂക്കര പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്‍റർ നവീകരണത്തിന് 19.90 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. സെന്‍റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഭാഗമായാണ് നവീകരണം. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നാണ് ഇതിനായി തുക നീക്കിവെച്ചിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറിയാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. ടെൻഡര്‍ നടപടികള്‍ ആരംഭിച്ചതായും എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ട് അടക്കം 87 ലക്ഷം ചെലവിലാണ് ഇവിടം കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്. മുന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷവും, എന്‍.എച്ച്.എമ്മിന്‍റെ 30 ലക്ഷവും, പഞ്ചായത്തിന്റെ 17 ലക്ഷവും ഇതുവരെ ചെലവാക്കിയിട്ടുണ്ട്. തുടർ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story