Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിവരാത്രി വാവുബലി...

ശിവരാത്രി വാവുബലി തർപ്പണം

text_fields
bookmark_border
ശിവരാത്രി വാവുബലി തർപ്പണം
cancel
പിതൃതർപ്പണ സായൂജ്യത്തിൽ ആയിരങ്ങൾ ആമ്പല്ലൂര്‍: പുതുക്കാട് മേഖലയിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തില്‍ ശിവരാത്രി ബലി തര്‍പ്പണം നടത്തി. വരന്തരപ്പിള്ളി ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. നാഗത്ത് രാധാകൃഷ്ണന്‍ നായര്‍ ക്ഷേത്രം പ്രസിഡന്‍റ്​ ഡോ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാലയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാപ്പാള്‍ വാതില്‍മാടം ഭഗവതി ക്ഷേത്ര ആറാട്ടുകടവില്‍ നെടുന്തോള്‍ ഇല്ലത്ത് നാരായണന്‍ ഇളയത്, മുളങ്ങ് എടക്കാട്ടില്‍ വിഷ്ണു ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി. ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് നാട്ടുകാരുടെ കൂട്ടായ്മയില്‍ ലഘുഭക്ഷണം വിതരണം ചെയ്തു. മണലി രാമപുരം ശ്രീരാമ ക്ഷേത്ര കടവില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ജയന്‍ ശാന്തി കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്‍റ്​ സന്താന സ്വാമി, സെക്രട്ടറി സുനില്‍ മാപ്രാണത്ത്, ട്രഷറര്‍ സന്തോഷ് ചിറ്റേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. --------------- പടം-ശിവരാത്രിയോടനുബന്ധിച്ച് രാപ്പാള്‍ വാതില്‍മാടം ഭഗവതി ക്ഷേത്ര ആറാട്ടുകടവില്‍ നടന്ന പിതൃതര്‍പ്പണം. file name amb pithrutharppanam rappal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story