Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:40 AM IST Updated On
date_range 3 March 2022 5:40 AM ISTകപ്പത്തോട് നവീകരണം: ആദ്യ ഘട്ടം ഏപ്രിൽ അവസാനം പൂർത്തിയാകും
text_fieldsbookmark_border
കപ്പത്തോട് നവീകരണം: ആദ്യ ഘട്ടം ഏപ്രിൽ അവസാനം പൂർത്തിയാകും ചാലക്കുടി: കപ്പത്തോടിന്‍റെ ഒന്നാംഘട്ട നവീകരണ ജോലികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും. രണ്ടാംഘട്ട ജോലികൾ ആരംഭിക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. കപ്പത്തോട്, ചാത്തൻച്ചാൽ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷമാണ് ഈ കാര്യം അറിയിച്ചത്. ചാത്തൻചാൽ നവീകരണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ഈ മാസം ഏഴിന് പൂർത്തിയാകും. പ്രസ്തുത പദ്ധതി പ്രദേശത്തെ തോടുകൾ അളന്ന് തിട്ടപ്പെടുന്നതിന് ഈ മാസം 19ന് പഞ്ചായത്ത്, പാടശേഖര സമിതി പ്രതിനിധികളുടെയും റവന്യൂ, കൃഷി, സർവേ വകുപ്പ് പ്രതിനിധികളുടെയും യോഗം ചേരുവാനും തുടർ നടപടികൾ ഊർജിതമാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്‍റ് ലീന ഡേവിഡ്, ജില്ല പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഡെന്നി വർഗീസ്, പ്രിൻസി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ജേക്കബ്, കെ.എൽ.ഡി.സി എക്സിക്യൂട്ടീവ് എൻജിനീയർ സി.കെ. ഷാജി, അസി. എൻജിനീയർ ജസ്റ്റിൻ തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.വി. രമേഷ്, അസി. കൃഷി ഓഫിസർ മിനി ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പാടശേഖര സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story