Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:39 AM IST Updated On
date_range 3 March 2022 5:39 AM ISTചെന്തുരുത്തി ചാൽ ചുവന്നൊഴുകുന്നു
text_fieldsbookmark_border
പുഴയിലേക്ക് രാസമാലിന്യം തള്ളുന്നതായി ആക്ഷേപം മാള: ചെന്തുരുത്തി ചാൽ കൃഷ്ണൻകോട്ട പുഴയുമായി ചേരുന്നിടത്ത് വെള്ളം ചുവന്നൊഴുകുന്നു. മലിനീകരണത്തെ തുടർന്നാണ് ചുവപ്പ് നിറം വ്യാപിക്കുന്നതെന്നാണ് സൂചന. സമീപത്തെ വ്യവസായ സ്ഥാപനത്തിൽ നിന്ന് പുഴയിലേക്ക് വൻതോതിൽ രാസമാലിന്യങ്ങൾ തള്ളുന്നതായും ആക്ഷേപമുണ്ട്. മലിനീകരണം തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനെതിരെ ജനരോഷം ശക്തമാണ്. മാള ചാലിൽ നിന്ന് ഉത്ഭവിച്ചുള്ള ചെന്തുരുത്തി ചാൽ ഏറ്റവും വലിയ മത്സ്യ കൃഷി ജലസ്രോതസ്സാണ്. പൊയ്യ പഞ്ചായത്ത് ഒന്നാം വാർഡിലാണ് വെള്ളം നിറം മാറി ഒഴുകുന്നത്. വെള്ളത്തില്‍ ഏതോ തരത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ അനുമാനിക്കുന്നത്. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പൊയ്യ ഗ്രാമപഞ്ചായത്തധികൃതർക്കും കലക്ടർക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പ് പരിശോധനക്കായി വെള്ളം ശേഖരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കടുത്ത കുടിവെള്ളക്ഷാമമാണ് മേഖലയിലുള്ളത്. ചാൽ മലിനമാവുന്നത് കുടിവെള്ള ലഭ്യതയെ ബാധിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. ഫോട്ടോ: പൊയ്യ പഞ്ചായത്ത് ഒന്നാം വാർഡിൽ തോട്ടിലെ വെള്ളം നിറം മാറിയ നിലയിൽ Tcm-mla-Poyya - Company - malinniyam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story