Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:42 AM IST Updated On
date_range 2 March 2022 5:42 AM ISTപന്ത്രണ്ടാമത് പല്ലാവൂർ താളവാദ്യ മഹോൽസവം മൂന്നിന്
text_fieldsbookmark_border
പല്ലാവൂർ താളവാദ്യ മഹോൽസവം മൂന്നിന് ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ വാദ്യ ആസ്വാദക സമിതിയുടെ 2021 ലെ പല്ലാവൂർ ഗുരു സ്മൃതി അവാർഡിന് മേളപ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാർ അർഹനായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വ്യാഴാഴ്ച വൈകീട്ട് ആറിന് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ നടക്കുന്ന ചടങ്ങിൽ പ്രവാസി മലയാളി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ അവാർഡ് സമർപ്പണം നിർവഹിക്കുമെന്ന് സമിതി പ്രസിഡന്‍റ് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കെ. ഗോപകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ്മേനോൻ താളവാദ്യ മഹോൽസവം ഉദ്ഘാടനം ചെയ്യും. 2021ലെ ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻ നമ്പീശന് സമർപ്പിക്കും. 10,000 രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്കാരം. തുടർന്ന് ഏഴിന് പഞ്ചവാദ്യവും അരങ്ങേറും. സംഘാടകരായ ദിനേശ് വാരിയർ, പി.എ. അനിൽ കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story