Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിയർ ഗൈഡൻസ് ക്ലാസ്

കരിയർ ഗൈഡൻസ് ക്ലാസ്

text_fields
bookmark_border
വാടാനപ്പള്ളി: യുവജന സംഘം വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പാത്ത് ഫൈൻഡർ എന്ന പേരിൽ സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് ടി.എൻ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ഗുരു ഡോ. പി. സുചിത്രൻ ക്ലാസ് നയിച്ചു. വായനശാല സെക്രട്ടറി സുരേഷ് മഠത്തിൽ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുലേഖ ജമാലു, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. വായനശാല ബാലവേദി കൺവീനർ ഹിമ കൃഷ്ണ സ്വാഗതവും വനിതാവേദി കൺവീനർ ടി.ആർ. ശശികല നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story