Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കരം...

വെള്ളക്കരം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന്; തടഞ്ഞ്​ ഉത്തരവ്

text_fields
bookmark_border
തൃശൂർ: വൻ തുക വെള്ളക്കരം ബിൽ നൽകി അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന വാട്ടർ അതോറിറ്റി അറിയിപ്പിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ ജപ്തി നടപടി തടഞ്ഞ്​ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്. വാടാനപ്പള്ളി കണ്ണൻകേരൻ വീട്ടിൽ കെ.എസ്​. അമിത് ഫയൽ ചെയ്ത ഹരജിയിലാണ് വാട്ടർ അതോറിറ്റി നാട്ടിക പി.എച്ച് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്കും തിരുവനന്തപുരത്തുള്ള മാനേജിങ് ഡയറക്ടർക്കുമെതിരെ ഉത്തരവായത്. അമിതിന് 2019 ഒക്ടോബർ 24ന് 14,475 രൂപയുടെ ബില്ലാണ് നൽകിയത്. അമിത് വിശദീകരണം ആവശ്യപ്പെട്ടെ​ങ്കിലും ലഭിച്ചില്ല. പിന്നീട് വാട്ടർ അതോറിറ്റി അധികൃതരിൽനിന്ന് റവന്യൂ അദാലത്തിന്‍റെ നോട്ടീസാണ് ലഭിച്ചത്​. ബിൽ കുടിശ്ശിക 55,679 രൂപ എന്നാണ്​ അതിൽ ഉണ്ടായിരുന്നത്​. വൻ വർധന കണ്ടതിനെ തുടർന്ന് അമിത് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. പിന്നീട് 2021 മാർച്ച് ഒമ്പതിന് 67,874 രൂപയുടെ ബിൽ നൽകുകയും ജപ്തി നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ്​ കമീഷനെ സമീപിച്ചത്​. ഹരജിയോടൊപ്പം ഫയൽ ചെയ്ത ഇടക്കാല ഹരജി പരിഗണിച്ചാണ് പ്രസിഡന്‍റ്​ സി.ടി. സാബു, മെംബർ എസ്​. ശ്രീജ എന്നിവരടങ്ങിയ കമീഷൻ ജപ്തി തടഞ്ഞത്​. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story