Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:32 AM IST Updated On
date_range 27 Feb 2022 5:32 AM ISTസഹകരണ ബാങ്കിനെ തകർക്കാൻ ഗൂഢശ്രമമെന്ന്
text_fieldsbookmark_border
വാടാനപ്പള്ളി: നൂറുവർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാടാനപ്പള്ളി സർവിസ് സഹകരണ ബാങ്കിനെതിരെ ചിലർ ആസൂത്രിതമായി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ബാങ്ക് ഭരണസമിതി ഭാരവാഹികൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ക്ലാസ് നാല്, അഞ്ച് എന്നീ വിഭാഗത്തിൽപ്പെടുന്ന സഹകരണ ബാങ്കുകൾക്ക് സെക്രട്ടറി സ്ഥാനത്തേക്ക് പ്രമോഷന് ബിരുദത്തിന്‍റെ ആവശ്യമില്ല. അതിനാൽ, ഇപ്പോഴത്തെ സെക്രട്ടറിയുടെ 2018 ആഗസ്റ്റ് മുതലുള്ള പ്രമോഷൻ സഹകരണ നിയമപ്രകാരമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. ബാങ്കിന്‍റെ നിക്ഷേപ സമാഹരണം ഫെബ്രുവരി 21 മുതൽ മാർച്ച് 31 വരെ നടത്തുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story