Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ ഓഫ് ഡ്രാമ...

സ്കൂൾ ഓഫ് ഡ്രാമ വിവാദം: അധ്യാപകർക്കെതിരെ കേസെടുത്തു

text_fields
bookmark_border
അച്ചടക്ക നടപടി സർവകലാശാലയെ അറിയിക്കാൻ കോളജ് പരാതി സെൽ തീരുമാനം തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. രാജ വാര്യർ, സുനിൽ എന്നീ അധ്യാപകർക്കെതിരെയാണ്​ കേസെടുത്തത്. വിദ്യാർഥിനി നൽകിയ പരാതിയിലാണ് നടപടി. അതേസമയം, വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന കോളജ് ഡീനിനെതിരെയും അച്ചടക്ക നടപടി വേണമെന്ന ആവശ്യം സർവകലാശാലയെ അറിയിക്കാൻ കോളജ് ഗ്രീവൻസ് സെൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം അധ്യാപകരെ ഉപരോധിച്ച് വിദ്യാർഥികൾ സമരം നടത്തിയതിനു പിന്നാലെ വെള്ളിയാഴ്ച കോളജ് അധികൃതർ യോഗം വിളിച്ചുചേർത്താണ് വിവരം കാലിക്കറ്റ് സർവകലാശാലയെ അറിയിക്കാൻ തീരുമാനിച്ചത്. കേരള സർവകലാശാലയിൽനിന്ന് വിസിറ്റിങ് പ്രഫസറായി വന്ന അധ്യാപകൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. ഈ വിവരം കോളജ് ഡീനിനെയും വകുപ്പു മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പെൺകുട്ടി പരാതിപ്പെട്ടിരുന്നു. കോളജ് ഡീനിനെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി വൈകിയും വിദ്യാർഥികൾ കോളജ് പ്രധാന കവാടത്തിനരികെ സമരത്തിലായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച അടിയന്തര യോഗം വിളിച്ചത്. യോഗത്തിനു ശേഷം വിവരം വെസ്റ്റ് പൊലീസിൽ അറിയിച്ചു. കോളജ് യോഗത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ വെള്ളിയാഴ്ചയിലെ യോഗം പി.ടി.എ ഭാരവാഹികളെ അറിയിച്ചിരുന്നില്ലെന്നും അധ്യാപകർക്ക് താൽപര്യമുള്ള പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയതെന്നും വിദ്യാർഥികൾ പരാതിയുയർത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story