Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലുകളിൽനിന്ന്​...

ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

text_fields
bookmark_border
ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളായ കല്ലട റീജൻസി, സെവൻ സീസ് എന്നിവയിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ 6.30 മുതൽ 10 വരെ ഒമ്പത്​ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. ചിക്കൻ, മട്ടൻ, ബീഫ് ഉൾപ്പെടെയുള്ളവയാണ് കല്ലട റീജൻസിയിൽനിന്ന്​ സെവൻ സീസിൽനിന്നും പിടിച്ചെടുത്തത്. ഹെൽത്ത് സൂപ്പർവൈസർ കെ.എം. സൈനുദ്ദീന്‍റെ നിർദേശപ്രകാരം നടത്തിയ പരിശോധനക്ക്​ ഹെൽത്ത് ഇൻസ്പെക്ടർ ടി. അനൂപ്​കുമാർ, ജെ.എച്ച്.ഐമാരായ പി.വി. സൂരജ്, ജെ.എൽ. പ്രമോദ്​കുമാർ എന്നിവർ നേതൃത്വം നൽകി. കുറ്റക്കാർക്കെതിരെ പിഴ ഈടാക്കുന്നത്​ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story