Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീരോലിപാടം നികത്തൽ:...

നീരോലിപാടം നികത്തൽ: സമഗ്ര അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

text_fields
bookmark_border
നീരോലിപാടം നികത്തൽ: സമഗ്ര അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ് കൊരട്ടി: ചിറങ്ങര നീരോലി പാടം മണ്ണിട്ടു നികത്തലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് കൃഷിമന്ത്രി കെ. രാജൻ ഉത്തരവിട്ടു. മണ്ണിട്ടു നികത്തിയ നടപടി ക്രമവിരുദ്ധമാണെന്ന് പ്രാഥമികമായി മനസ്സിലാക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. തൃശൂർ എൽ.ആർ ഡെപ്യൂട്ടി കലക്ടറെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കും. ഭൂമി ഡാറ്റ ബാങ്കിൽനിന്ന്​ ഒഴിവാക്കുന്നതിന് 4 ഇ പ്രകാരമുള്ള കൃഷി ഓഫിസറുടെ റിപ്പോർട്ടോ എൽ.എൽ.എം.സിയുടെ അനുമതിയോ ഇല്ലാതെയാണ് നടപടിയെന്നും വ്യക്​തമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story