Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗൻവാടിയെ ദത്തെടുത്തു

അംഗൻവാടിയെ ദത്തെടുത്തു

text_fields
bookmark_border
ചാലക്കുടി: കാർമൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ്​ നഗരസഭ 23ാം വാർഡിലെ അംഗൻവാടി ദത്തെടുത്തു. ഇതിന്‍റെ ഭാഗമായി അംഗൻവാടിയിലേക്ക് വായനശാലക്ക് വേണ്ട പുസ്തകങ്ങളും കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ, കോഓഡിനേറ്റർമാരായ ജോസ്, സിനി, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, അംഗൻവാടി ടീച്ചർ ബുഷ്​റ, ഹെൽപ്പർ ഷീബ എന്നിവർ സംസാരിച്ചു. ജെന്‍ഡര്‍ ബജറ്റ് ശില്‍പശാല ആമ്പല്ലൂർ: കിലയുടെ നേതൃത്വത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ ബജറ്റ് ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. കില റിസര്‍ച്ച് അസോസിയറ്റ് ഡോ. കെ.പി. അമൃത വിഷയാവതരണം നടത്തി. ബി.ഡി.ഒ പി.ആര്‍. അജയഘോഷ്, കില ഫാക്കല്‍റ്റിമാരായ കെ.ജി. ശശികല, പ്രീതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story