Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:39 AM IST Updated On
date_range 24 Feb 2022 5:39 AM ISTകുഴികള്‍ നിറഞ്ഞ് കൊടകര-ആളൂര്‍ റോഡ്
text_fieldsbookmark_border
കൊടകര: കൊടുങ്ങല്ലൂര്‍-കൊടകര സംസ്ഥാന പാതയില്‍ കൊടകര മുതല്‍ ആളൂര്‍ വരെ കുഴികള്‍ നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമായി. ദേശീയപാതയിലെ കൊടകരയില്‍നിന്ന് മാള, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന ഈ റോഡില്‍ നിരവധി കുഴികളാണുള്ളത്. പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സ് അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് ചരക്കുവാഹനങ്ങള്‍ എത്തുന്നതും ഈ റോഡിലൂടെയാണ്. ഏതാനും വര്‍ഷം മുമ്പ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചതാണ് റോഡ്. ആളൂര്‍ പുലിപ്പാറകുന്ന്, വഴിയമ്പലം എന്നിവിടങ്ങളിലാണ് വലിയ കുഴികളുള്ളത്. മഴക്കാലത്ത് രൂപപ്പെട്ട കുഴികള്‍ അടക്കാൻ ഇനിയും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. TCM KDA 1 aloor road കുഴികള്‍ നിറഞ്ഞ കൊടകര-ആളൂര്‍ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
