Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേർപ്പിൽ സി.ഡി.എസ്​...

ചേർപ്പിൽ സി.ഡി.എസ്​ ചെയർപേഴ്​സൺ തെരഞ്ഞെടുപ്പ്​ റദ്ദാക്കി

text_fields
bookmark_border
ചേർപ്പ്: പഞ്ചായത്തിൽ സി.ഡി.എസ്​ ചെയർപേഴ്​സനായി തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ സ്ഥാനാർഥി അംഗൻവാടി ജീവനക്കാരിയാണെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ കലക്ടർ തെരഞ്ഞെടുപ്പ് റദ്ദാക്കി. അസാധുവായ അഞ്ച് വോട്ടുകൾ ചെയ്തവർ തെരഞ്ഞെടുപ്പിന്‍റെ പല സമയത്തായി വന്നതിനാൽ വോട്ട് രേഖപ്പെടുത്തേണ്ട ചിഹ്നം അറിയില്ലായിരുന്നുവെന്ന വാദവും കലക്ടർ തള്ളി. തുടർന്ന്​ തിങ്കളാഴ്ച വൈകിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തി. ചെയർപേഴ്സനായി സി.പി.ഐയിലെ ശ്രീവള്ളി 11 വോട്ട്​ നേടി വിജയിച്ചു. എതിർ സ്ഥാനാർഥി സി.പി.എമ്മിലെ രാഖി സുരേഷിന് 10 വോട്ട്​ ലഭിച്ചു. ശ്രീവള്ളി ചെയർപേഴ്സനായും സി.പി.എമ്മിലെ ഷെഫീന സുധീർ വൈസ് ചെയർപേഴ്സനായും സത്യപ്രതിജ്ഞ ചെയ്തു. പാറളം, വല്ലച്ചിറ, അവിണിശ്ശേരി പഞ്ചായത്തുകളിലും സി.ഡി.എസ്​ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story