Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:33 AM IST Updated On
date_range 22 Feb 2022 5:33 AM ISTമജ്‌ലിസുന്നൂർ വാർഷികം
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: ചിറക്കൽ മഹല്ല് മജ്‌ലിസുന്നൂർ, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാമത് മജ്‌ലിസുന്നൂർ വാർഷിക സമ്മേളനം നടത്തി. എസ്.വൈ.എസ് കയ്പമംഗലം മേഖല പ്രസിഡന്‍റ് കെ.എസ്. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. മജ്‌ലിസുന്നൂർ ചെയർമാൻ പുളിന്തറ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജാബിർ എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നജീബ് മദനി ആന്ത്രോത്ത് ദുആക്ക് നേതൃത്വം നൽകി. ഡോ. അഹമ്മദ് നൗഫൽ റഹ്മാനി മജ്ലിസുന്നൂറിന് നേതൃത്വം നൽകി. സുലൈമാൻ ബുഖാരി, മുബാറക് റഹ്മാനി, ഷിഹാബ് മുസ്ലിയാർ മൂന്നുപീടിക, മുഈനുദ്ദീൻ വാഫി. ഷാഹിദ് ഫൈസി, മൂസാൻ പള്ളിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. മജ്‌ലിസുന്നൂർ കമ്മിറ്റി നൽകുന്ന സമഗ്ര സംഭാവന ചെയ്യുന്ന പ്രവർത്തകനുള്ള ഉപഹാരം ഷുക്കൂർ പുളിന്തറക്ക് നജീബ് തങ്ങൾ സമ്മാനിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല കൗൺസിലേക്ക് തെരഞ്ഞെടുത്ത അബ്ദുൽ നാസറിനെയും കയ്പമംഗലം മേഖല സെക്രട്ടറിയായി തെരഞ്ഞെടുത്ത മുബാറക് റഹ്മാനിയെയും കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു. നിർധന കുടുംബത്തിന് വീട് വെക്കാൻ കമ്മിറ്റി വാങ്ങി നൽകുന്ന സ്ഥലത്തിന്‍റെ ആധാരം നജീബ് തങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story