Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:46 AM IST Updated On
date_range 20 Feb 2022 5:46 AM ISTസജീവന്റെ ആത്മഹത്യ: ആർ.ഡി ഓഫിസിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
മട്ടാഞ്ചേരി: പറവൂർ മുത്തകുന്നത്ത് സ്വദേശി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ലാൻഡ് റവന്യൂ ജോയന്‍റ് കമീഷ്ണർ ജെറോമിക് ജോർജിന്റെ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ, ആർ.ഡി ഓഫിസിൽ നേരത്തേ ജൂനിയർ സൂപ്രണ്ടായിരുന്ന ഷനോജ് കുമാർ, സീനിയർ ക്ലർക്കായിരുന്ന സി.ജെ. ഡെൽമ, സീനിയർ ക്ലർക്ക് ഒ.ബി. അഭിലാഷ്, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ് ലം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ടി.കെ. ഷമീം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷയിൽ നടപടിയെടുക്കുന്നതിലുണ്ടായ കാലതാമസത്തെതുടർന്നായിരുന്നു സജീവൻ ജീവനൊടുക്കിയത്. അതേസമയം അന്വേഷണ റിപ്പോർട്ട് തികച്ചും ബാലിശവും ജീവനക്കാരെ ബലിയാടാക്കുന്നതുമാണെന്നാണ് ജീവനക്കാർക്കിടയിൽ ഉയർന്നിട്ടുള്ള ആക്ഷേപം. നിയമത്തിലെ പാകപ്പിഴകൾ പരിഹരിക്കുന്നതിൽവന്ന കാലതാമസത്തിന് ജീവനക്കാരുടെ തലയിൽ കുറ്റം കെട്ടിവെക്കുകയാണെന്നും ഇവർ പറയുന്നു. 25 സെന്റിൽ താഴെയുള്ളവർക്ക് സൗജന്യമായി ഭൂമി തരംമാറ്റാം എന്ന് പറയുകയും നേരത്തേയുള്ള അപേക്ഷക്ക് ബാധകമല്ലായെന്ന് കാണിക്കുകയും ചെയ്തതുമൂലം പല അപേക്ഷകളും പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ടെന്നും സജീവന്റെ അപേക്ഷയിൽ പണം അടക്കാൻ നോട്ടീസ് നൽകിയിരുന്നതാണെന്നുമാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story