Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:42 AM IST Updated On
date_range 20 Feb 2022 5:42 AM ISTപെൻഷൻ പ്രായം വർധിപ്പിച്ചാൽ പ്രക്ഷോഭം -എ.ഐ.വൈ.എഫ്
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്ത് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശമ്പള കമീഷൻ ശിപാർശ സർക്കാർ തള്ളണമെന്നും വർധിപ്പിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള കടുത്ത നീതി നിഷേധമാണ്. കോവിഡ് മൂലം നിയമനങ്ങൾ നടത്തുന്നതിൽ പോരായ്മ ഉണ്ടായിട്ടുണ്ട്. രാജ്യം രൂക്ഷമായ തൊഴിലില്ലായ്മ നേരിടുമ്പോഴും കേന്ദ്ര സർക്കാർ സമ്പൂർണ സ്വകാര്യവത്കരണമാണ് നടപ്പാക്കുന്നത്. കേരളത്തിലെ നിയമനങ്ങൾ ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം. എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദിച്ച തൃശൂർ ഈസ്റ്റ് എസ്.ഐ പ്രമോദ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണത്തിൽനിന്ന് കർഷകരെയും കൃഷിസ്ഥലങ്ങളെയും സംരക്ഷിക്കണം. ഈ വിഷയം ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ് ശ്രദ്ധ ക്ഷണിക്കൽ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രസിഡന്‍റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story