Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൊല്ലം ഏഴുകോൺ പ്രേംവിലാസം വീട്ടിൽ റെനിയെ (27) അരണാട്ടുകര പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടിന് അരണാട്ടുകര പള്ളിയിലെ കാണിക്കവഞ്ചിയും ഓഫിസും കുത്തിത്തുറന്ന് 7,000 രൂപയും സക്രാരി കുത്തിത്തുറന്ന് കുരിശും മോഷ്​ടിച്ചത് ഇയാളാണെന്ന്​ പൊലീസ്​ പറഞ്ഞു. തളിപ്പറമ്പ്​ സ്റ്റേഷനിലെ മാലമോഷണ കേസിൽ ജയിലിൽ പോയി ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മോഷണപരമ്പര നടത്തിവരുകയായിരുന്നു. താനൂർ, തിരൂർ, കുറ്റിപ്പുറം, കൊടുവള്ളി, കോഴിക്കോട്, തൃശൂർ തുടങ്ങി 25ഓളം സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന്​ വ്യക്തമായി. വിഗ്രത്തിൽനിന്ന്​ മോഷ്ടിച്ച സ്വർണം വിറ്റ് 45,000 രൂപയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, വാച്ച് എന്നിവ വാങ്ങാനും മദ്യപാനവും മറ്റും നടത്താനാണ് പ്രതി പണം ചെലവഴിച്ചത്. പിടികൂടിയ സമയം പ്രതിയിൽനിന്ന്​ മോഷ്ടിച്ച് ലഭിച്ച 18,000 രൂപ കണ്ടെടുത്തു. ഇയാൾക്കെതിരെ കൊല്ലം ജില്ലയിൽ അഞ്ച്​ കേസുകളുണ്ട്. അസി. കമീഷണർ വി.കെ. രാജുവിന്‍റെ നിർദേശാനുസരണം എസ്.ഐ കെ.സി. ബൈജു, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ അഭീഷ് ആൻറണി, റിക്സൻ, അനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കൊടുവള്ളിയിൽനിന്ന്​ മോഷ്ടിച്ച പണവുമായി ലോഡ്ജിലേക്ക് വരുമ്പോഴാണ്​ പൊലീസ് പിടികൂടിയത്. tcr_chr8-reni
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story