Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.എസ്​.ബി ബാങ്ക്​:...

സി.എസ്​.ബി ബാങ്ക്​: പ്രളയ്​ മൊണ്ഡാലിന്‍റെ നിയമനത്തിന്​ അംഗീകാരം

text_fields
bookmark_border
തൃശൂർ: സി.എസ്​.ബി ബാങ്ക്​ (പഴയ കാത്തലിക്​ സിറിയൻ ബാങ്ക്​) ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടറായി പ്രളയ്​ മൊണ്ഡാലിനെ നിയമിച്ച നടപടിക്ക്​ റിസർവ്​ ബാങ്കിന്‍റെ അംഗീകാരം. മൂന്ന്​ വർഷത്തേക്കാണ്​ നിയമനം. കഴിഞ്ഞ വർഷം ജൂണിലാണ്​ മൊണ്ഡാലിനെ നിയമിച്ചത്​. തുടർന്ന്​ ആർ.ബി.ഐയുടെ അംഗീകാരത്തിന്​ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ​ സെപ്​റ്റംബറിൽ ബാങ്കിന്‍റെ റീട്ടെയിൽ, എസ്​.എം.ഇ, ഓപറേഷൻസ്​, ഐ.ടി എന്നിവയുടെ പ്രസിഡന്‍റ്​ ചുമതല മൊണ്ഡാലിന്​ നൽകിയിരുന്നു. സി.എസ്​.ബി ബാങ്ക്​ എം.ഡി സി.വി.ആർ. രാജേന്ദ്രൻ ആരോഗ്യപരമായ കാരണങ്ങളാൽ അടുത്ത മാസം സ്ഥാനം ഒഴിയുകയാണ്​. അതോടെ എം.ഡി സ്ഥാനത്തേക്ക്​ മൊണ്ഡാലിനെ പരിഗണിക്കുമെന്ന്​ അറിയുന്നു. അതേസമയം, ബാങ്കിൽ രാജേന്ദ്രൻ നടത്തുന്ന തൊഴിലാളി-നിക്ഷേപക വിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാരുടെ പ്ര​ക്ഷോഭം തുടരുകയാണ്​. പണിമുടക്ക്​ പരമ്പരകളുടെ അടുത്ത ഘട്ടം മാർച്ചിൽ അനിശ്ചിതകാലത്തേക്ക്​ ആരംഭിക്കാനിരിക്കെയാണ്​ രാ​​ജേന്ദ്രൻ രാജിവെച്ചത്​. സംഘടനകൾ പണിമുടക്ക്​ ഉൾപ്പെടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട്​​ പോവുകയാണ്​. കനേഡിയൻ വ്യവസായി ​പ്രേം വാട്​സ​യുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സിന്‍റെ ഹോൾഡിങ്​ കമ്പനി 51 ശതമാനം ഓഹരി സ്വന്തമാക്കിയതോടെ സി.എസ്​.ബി ബാങ്ക്​ വിദേശ ബാങ്ക്​ ആയിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story