Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTകേരള വർമ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം
text_fieldsbookmark_border
എറിയാട്: ഗവ. . ഗ്രൗണ്ടിന് സമീപത്തെ ആശ്വാസ കേന്ദ്രത്തിന്‍റെ വാതിൽ തകർത്ത് അകത്തുകടന്ന് ബെഞ്ചും ഡെസ്കും ഉൾപ്പെടെ ഫർണിച്ചറും രണ്ട് സി.സി.ടി.വി കാമറകളും ഇവിടെ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ബാലറ്റ് പെട്ടികളും നശിപ്പിച്ചു. സ്കൂൾ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് മാറുന്നതിന് മുന്നോടിയായി ശുചീകരണത്തിനായി തൊഴിലുറപ്പു തൊഴിലാളികളും അധ്യാപകരും എത്തിയപ്പോഴാണ് ആക്രമണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. നാളുകളായി രാത്രികളിൽ പ്രദേശത്ത് സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതായി പരാതി ഉയർന്നിരുന്നു. സാമൂഹിക വിരുദ്ധശല്യം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം പി.കെ. മുഹമ്മദും പി.ടി.എ പ്രസിഡന്‍റ് എ.കെ. അബ്ദുൽ അസീസും ആവശ്യപ്പെട്ടു. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story