Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമകയിരം പുറപ്പാടും...

മകയിരം പുറപ്പാടും ഗ്രാമ പ്രദക്ഷിണവും പ്രൗഢമായി നടത്തും

text_fields
bookmark_border
തൃപ്രയാർ: ആറാട്ടുപുഴ ദേവസംഗമത്തിന്​ മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ മകയിരം പുറപ്പാട് മാർച്ച് 10ന്​ ഉച്ചക്ക് 2.44നും 3.30നും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പ്രൗഢമായി നടത്തും. തൃപ്രയാർ പൂരം പുറപ്പാടിനോടനുബന്ധിച്ച് തേവരുടെ ഗ്രാമ പ്രദക്ഷിണം ഭംഗിയാക്കാനുള്ള പ്രാദേശിക കമ്മിറ്റികളുടെ ആലോചനാ യോഗം ക്ഷേത്രം ഊട്ടുപുരയിൽ ചേർന്നു. നാട്ടാന പരിപാലന ചട്ടമനുസരിച്ച് ആന എഴുന്നള്ളിപ്പുകൾ നടക്കും. പൂരം പുറപ്പാട് ദിവസം നാണയ തുട്ടുകൾ കോലത്തിൽ വലിച്ചെറിയരുതെന്ന് ബോധവത്​കരണം നടത്തും. ദേവസ്വം മാനേജർ എം. മനോജ് കുമാർ, ഊരായ്മക്കാരായ രവി ചേലൂർ, പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തൃപ്രയാർ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ്​ ടി.ജെ. സുമന, വി.ആർ. പ്രകാശൻ, ടെംപിൾ ഡെവലപ്മെന്‍റ്​ കമ്മിറ്റി പ്രസിഡന്‍റ്​ പി.ജി. നായർ, യു.പി. കൃഷ്ണനുണ്ണി, സനാതന ധർമ പാഠശാല പ്രസിഡന്‍റ്​ സുലോചന, വാർഡ് മെംബർ സി.എസ്. മണികണ്ഠൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story