Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപശു കുറുകെ ചാടി;...

പശു കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ്​ അമ്മക്കും മകൾക്കും പരിക്ക്​

text_fields
bookmark_border
അന്തിക്കാട്: പശു കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് അമ്മക്കും മകൾക്കും പരിക്കേറ്റു. അന്തിക്കാട് മങ്ങന്തറ ധർമന്‍റെ മകൾ റിജി പ്രേമദാസൻ (44), മകൾ സയന (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട്​ മണലൂർ സ്വദേശി വാലപറമ്പിൽ സുനിൽകുമാറിനെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു. അന്തിക്കാട് പാന്തോട്ടിലെ വീട്ടിൽനിന്ന് കാഞ്ഞാണിയിലേക്ക് മകളെ ട്യൂഷന് കൊണ്ടുവിടാൻ സ്കൂട്ടറിൽ വരുന്നതിനിടയിലാണ്​ അപകടമുണ്ടായത്​. കനാൽ പാലത്തിന് സമീപം സുനിൽ കുമാറിന്‍റെ തടിമില്ലിൽനിന്ന് പാഞ്ഞെത്തിയ പശു റോഡിന് കുറുകെ ചാടി ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ ഇരുവരുടെയും കാലിന്​ പൊട്ടലുണ്ട്​. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story