Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാലകം: ആരോഗ്യ...

ജാലകം: ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ അപേക്ഷ തൃശൂർ​: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ മാർച്ച് 21ന്​ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്​സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പരീക്ഷക്ക് ഈമാസം 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന്​ 110 രൂപ ഫൈനോടെ മാർച്ച് രണ്ടുവരെയും 335 രൂപ സൂപ്പർഫൈനോടെ മൂന്നുവരെയും രജിസ്ട്രേഷൻ നടത്താം. ....................... പരീക്ഷ ടൈംടേബ്​ൾ ഈമാസം 21ന്​ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ്​ ഡിഗ്രി റെഗുലർ ആൻഡ്​ സപ്ലിമെന്ററി (2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്​ൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു. ഈമാസം 21ന്​ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്​സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്​ൾ പ്രസിദ്ധീകരിച്ചു. ഈമാസം 23ന്​ ആരംഭിക്കുന്ന രണ്ടാം വർഷ എം.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്​ൾ പ്രസിദ്ധീകരിച്ചു. .................................. പരീക്ഷഫലം ജനുവരിയിൽ നടത്തിയ രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്​സി നഴ്സിങ്​ ഡിഗ്രി സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്‍റെയും പകർപ്പ്​ എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഫെബ്രുവരി 25നകം അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story