Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTമധ്യപ്രദേശിൽ തുരങ്കം തകർന്ന് ഒമ്പതു തൊഴിലാളികൾ കുടുങ്ങി; ഏഴുപേരെ രക്ഷിച്ചു
text_fieldsbookmark_border
രണ്ടു പേർക്കായി തിരച്ചിൽ കട്നി (മധ്യപ്രദേശ്): മധ്യപ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ ഏഴു തൊഴിലാളികളെ രക്ഷിച്ചു. രണ്ടുപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തലസ്ഥാനമായ ഭോപാലിൽനിന്ന് 450 കി.മീ. അകലെയുള്ള കട്നി ജില്ലയിലെ സ്ലീമനാബാദിൽ ശനിയാഴ്ച രാത്രി ബർഗി കനാൽ പദ്ധതിയുടെ തുരങ്കം ഇടിഞ്ഞ് ഒമ്പതു തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷപ്പെടുത്തിയ തൊഴിലാളികളിൽ ആറുപേരെ കട്നി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാൾക്ക് പ്രഥമശുശ്രൂഷ നൽകിയതായും എ.എസ്.പി മനോജ് കേഡിയ അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ വേഗത്തിലുള്ള ഗതാഗതത്തിന് ഉപയോഗിക്കുന്ന 'ഹരിത ഇടനാഴി' വഴിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയും മറ്റ് ഉദ്യോഗസ്ഥരും അവശേഷിക്കുന്ന രണ്ടു തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് മധ്യപ്രദേശ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തകരുടെ വിളികളോട് പ്രതികരിക്കുന്നുണ്ടെന്ന് സ്ലീമനാബാദ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സംഘ് മിത്ര ഗൗതം അറിയിച്ചു. പരിക്കേറ്റ തൊഴിലാളികൾക്ക് ചികിത്സക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കട്നി കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story