Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:40 AM IST Updated On
date_range 14 Feb 2022 5:40 AM ISTസ്വാശ്രയം പദ്ധതി
text_fieldsbookmark_border
ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ പീച്ചാംപിള്ളിക്കോണം കോളനി നിവാസികളായ കുട്ടികൾക്കും മാതാപിതാക്കൾക്കും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായി സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലന പദ്ധതി സ്വാശ്രയം 2022 ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി, സെക്രട്ടറി വിവ്റി ജോൺ, വൈസ് പ്രസിഡന്റ് മനോജ് പാലത്തിങ്കൽ, മുൻ പ്രസിഡന്‍റ് ബി. മണിലാൽ, വാർഡ് മെംബർ ബൈജു കുറ്റിക്കാടൻ, കോളനി നിവാസി ടി.എ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. പരിശീലകൻ വർഗീസ് പോൾ ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story