Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൻചിറ കലുങ്ക്...

പുത്തൻചിറ കലുങ്ക് പാലത്തിന്​ വീതികൂട്ടുന്നു

text_fields
bookmark_border
പുത്തൻചിറ കലുങ്ക് പാലത്തിന്​ വീതികൂട്ടുന്നു
cancel
പുത്തൻചിറ കലുങ്ക് പാലത്തിന്​ വീതികൂട്ടാൻ ആരംഭിച്ചു മാള: കുണ്ടായി - കൊമ്പത്തു കടവ് റോഡിൽ പുത്തൻചിറ കലുങ്ക് പാലത്തിന്‍റെ വീതി കൂട്ടുന്ന ജോലി ആരംഭിച്ചു. പുത്തൻചിറ സെന്‍റ് മേരീസ് ഫൊറോന ചർച്ചിനും സാമൂഹികരോഗ്യ കേന്ദ്രത്തിനുമിടയിലെ പാലമാണ് വീതി കൂട്ടുന്നത്​. പാലത്തിന്‍റെ ഇരുവശങ്ങളിലുമായി ഒമ്പത്​ കിലോമീറ്റർ നീളമുള്ള റോഡിന്‍റെ നിർമാണം പൂർത്തീകരിച്ചിരുന്നു. എന്നാൽ, പാലത്തിന്​ വീതി കൂട്ടാൻ ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമുണ്ടായി. ഇതോടെ ഈ റോഡിൽ കലുങ്ക് കുപ്പിക്കഴുത്തു പോലെയായി മാറി. മഴക്കാലത്ത് ഇതിലൂടെ യാത്ര ദുഷ്കരമായിരുന്നു. ഇവിടെ അപകട മേഖലയായി മാറിയിരുന്നു. റോഡിന്‍റെ ഇരുവശത്തും കരിങ്കൽ ഭിത്തികൾ നിർമിച്ച് നടുവിൽ മണ്ണടിച്ച് ഉയരം വർധിപ്പിക്കുന്ന ജോലികളാണ്​ തുടങ്ങിയത്​. റോഡിന്‍റെ അപകട ഭീഷണി ചൂണ്ടിക്കാണിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഫോട്ടോ: TCM-MLA-Kalungunirmanam കുണ്ടായി- കൊമ്പത്തുകടവ് റോഡിൽ പുത്തൻചിറ കലുങ്ക് പാലം നിർമാണമാരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story