Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:39 AM IST Updated On
date_range 14 Feb 2022 5:39 AM ISTപാലിയേറ്റിവ് മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി
text_fieldsbookmark_border
ഇരിങ്ങാലക്കുട: പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലെ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം നിർധനരായ കിടപ്പുരോഗികൾക്കായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് സംഭാവനയായി ശേഖരിച്ച പാലിയേറ്റിവ് മെഡിക്കൽ ഉപകരണങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു ഏറ്റുവാങ്ങി. ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് വി.എ. മനോജ്കുമാർ, കോഓഡിനേറ്ററും കൂടൽമാണിക്യം ദേവസ്വം ചെയർമാനുമായ യു. പ്രദീപ് മേനോൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോസ് ചിറ്റിലപ്പിള്ളി, കെ.എസ്. തമ്പി, കെ.എസ്. ധനേഷ്, ഷീജ പവിത്രൻ, സീമ പ്രേംരാജ്, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരൻ, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ടി.എൽ. ജോർജ്, ജോ. സെക്രട്ടറി ഒ.എൻ. അജിത് കുമാർ എന്നിവർ സംസാരിച്ചു. photo tcm ijk ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിനായി പാലിയേറ്റിവ് മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story