Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കല്‍ മാലിന്യം...

മെഡിക്കല്‍ മാലിന്യം തള്ളിയ ആൾ അറസ്റ്റിൽ

text_fields
bookmark_border
മെഡിക്കല്‍ മാലിന്യം തള്ളിയയാൾ അറസ്റ്റിൽ ഇരിങ്ങാലക്കുട: മെഡിക്കല്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയയാളെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി പ്രദീപാണ്​ (50) പിടിയിലായത്​. പടയൂർ പഞ്ചായത്ത്​ ഒമ്പതാം വാര്‍ഡ് വളവനങ്ങാടി പോസ്റ്റ്​ ഓഫിസിന് സമീപത്തും 11ാം വാര്‍ഡില്‍ കോടംകുളം സെന്ററിനടുത്തുമുള്ള ഒഴിഞ്ഞ പറമ്പുകളിലാണ്​ ഒരു ടണ്ണിലേറെ വരുന്ന മാലിന്യം തള്ളിയത്. കാലാവധി കഴിഞ്ഞ മരുന്നുകളാണ് ചാക്കുകളില്‍ നിറയെ. കഴിഞ്ഞ ദിവസം രാത്രി വളവനങ്ങാടി പോസ്റ്റ്​ ഓഫിസിന്​ സമീപത്തെ മാലിന്യം നീക്കം ചെയ്തിരുന്നു. പിറ്റേന്ന്‌ രാവിലെ ഈ വ്യക്തി കോടംകുളം സെന്ററിനടുത്തെ മാലിന്യം നീക്കം ചെയ്യാനെത്തിയപ്പോഴാണ് നാട്ടുക്കാര്‍ പൊലീസില്‍ വിവരമറിയിച്ചത്. ഉടന്‍ പൊലീസും പഞ്ചായത്ത്​ അധികൃതരും സ്ഥലത്തെത്തി പ്രദീപിനെ അറസ്റ്റ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story