Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറബറിനെ കൃഷി...

റബറിനെ കൃഷി വകുപ്പിന്റെ പരിധിയിൽപ്പെടുത്തണമെന്ന് കർഷക കോൺഗ്രസ്

text_fields
bookmark_border
റബറിനെ കൃഷി വകുപ്പ്​ പരിധിയിൽപെടുത്തണമെന്ന് കർഷക കോൺഗ്രസ് ചാലക്കുടി: റബർ കൃഷിയെ വാണിജ്യ വ്യവസായ വകുപ്പിന്റെ കീഴിൽനിന്ന്​ ഒഴിവാക്കി കൃഷി വകുപ്പിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കർഷക കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. റബർതൈ കൃഷി ചെയ്ത് അതിൽനിന്നും എടുക്കുന്ന ഉൽപന്നമാണ് സ്വാഭാവിക റബർ. അതിനാൽ ഇത് കൃഷി വകുപ്പിന്റെ കീഴിലാക്കാൻ സർക്കാർ ഉത്തരവ് നൽകണമെന്ന് ചായ്പൻകുഴി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ടയർ നിർമാതാക്കളിൽനിന്ന്​ പിഴയായി സ്വീകരിച്ച 1788 കോടി രൂപ റബർ കർഷകരെ ചൂഷണം ചെയ്ത സംഖ്യയാണെന്നും അത് റബർ കർഷകർക്ക് തന്നെ തിരികെ നൽകണമെന്നും യോഗം ആവശ്യമുന്നയിച്ചു. പ്രസിഡന്റ് കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. ആന്റണി, പഞ്ചായത്ത് അംഗം കെ.പി. ജയിംസ്, ടി.എം. ദേവസി, കെ.എൽ. മാത്യു, ജോളി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story