Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:39 AM IST Updated On
date_range 14 Feb 2022 5:39 AM ISTമങ്ങാട്ടുപാടത്ത് കതിരുകള്‍ കൊഴിയുന്നു: കണ്ണീരണിഞ്ഞ് കര്‍ഷകര്‍
text_fieldsbookmark_border
മങ്ങാട്ടുപാടത്ത് കതിരുകള്‍ കൊഴിയുന്നു: കർഷകർ കണ്ണീരിൽ ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ മങ്ങാട്ടുപാടത്ത് കതിരുകള്‍ കൊഴിയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കൊയ്യേണ്ട നെല്‍ച്ചെടികള്‍ കൊയ്‌തെടുക്കാനാകാതെ കർഷകർ സങ്കടക്കടലിലാണ്. രണ്ടാഴ്ച മുമ്പ് കുറുമാലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് പാടശേഖരത്തിന് സമീപത്തെ കാനത്തോട് വഴി അനിയന്ത്രിതമായി വെള്ളം പാടത്തേക്ക് എത്തിയതാണ് കൃഷിക്ക് വിനയായത്. കതിര്‍വിളഞ്ഞ നെല്‍ച്ചെടികള്‍ വെള്ളത്തില്‍ നില്‍ക്കുന്നതിനാല്‍ കൊയ്ത്തുയന്ത്രം ഇറക്കാന്‍ സാധിച്ചില്ല. ഇപ്പോഴും പാടത്ത് വെള്ളമുണ്ട്. ചിമ്മിനി ഡാമില്‍നിന്ന് കോള്‍നിലങ്ങളിലേക്ക് അധികജലം തുറന്നുവിട്ടപ്പോള്‍ കുറുമാലി പുഴയിലെ കുണ്ടുകടവില്‍ നിര്‍മിച്ചിരിക്കുന്ന താല്‍ക്കാലിക മണ്‍ചിറയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ചിറക്ക് മുകള്‍ഭാഗത്തുള്ള കാനത്തോട് വഴിയാണ് വെള്ളം പാടത്തേക്ക് എത്തിയത്. തോടിന്റെ വെള്ളം നിയന്ത്രിക്കുന്ന ചീപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് നശിച്ചു. ചീപ്പ് അറ്റകുറ്റപ്പണി നടത്താനോ പുതിയത് നിർമിക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് പാടത്ത് വെള്ളം കയറി കൃഷി നശിച്ചിരുന്നു. വെള്ളം ഒഴുക്കിക്കളയാന്‍ മാര്‍ഗമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളില്‍പ്പെട്ട പാടശേഖരമാണ് മങ്ങാട്ടുപാടം. പടം- പുതുക്കാട് ചെങ്ങാലൂര്‍ മങ്ങാട്ടുപാടത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് കതിര്‍ കൊഴിഞ്ഞ് നശിക്കുന്ന നെല്‍കൃഷി file name amb nelkrishi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
