Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിപ്പുഴയിൽ...

ചാലക്കുടിപ്പുഴയിൽ നിന്ന്​ പ്ലാസ്റ്റിക് മാലിന്യം നീക്കി

text_fields
bookmark_border
ചാലക്കുടിപ്പുഴയിൽ നിന്ന്​ പ്ലാസ്റ്റിക്  മാലിന്യം നീക്കി
cancel
ചാലക്കുടിപ്പുഴയിൽനിന്ന്​ പ്ലാസ്റ്റിക് മാലിന്യം നീക്കി അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ പ്ലാസ്റ്റിക്​ മാലിന്യ ശേഖരം സാമൂഹിക പ്രവർത്തകർ നീക്കി. വിരിപ്പാറ ഭാഗത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. ഇവ വാഹനങ്ങളിലാക്കി സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. അതിരപ്പിള്ളിയിലും വാഴച്ചാലിലും ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലും തുമ്പൂർമുഴി ഉദ്യാനത്തിലുമെത്തുന്ന സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്​ മാലിന്യങ്ങൾ ചാലക്കുടിപ്പുഴയിലെ താഴ്ന്ന മേഖലകളിലേക്ക് ഒഴുകിയെത്തി ദുരിതം സൃഷ്ടിക്കുന്നത് തുടരുകയാണ്. വെള്ളം കൊണ്ടുവരുന്ന കുപ്പികളാണ് ഇതിൽ വലിയൊരു പങ്ക്. കൂടാതെ ഭക്ഷണ പായ്ക്കറ്റുകളും പ്ലാസ്റ്റിക്​ പ്ലേറ്റുകളും ആവശ്യം കഴിഞ്ഞാൽ പുഴയിലേക്ക് വലിച്ചെറിയുന്നു. മാലിന്യങ്ങളിടാൻ വഴിയോരത്തും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലെല്ലാം വേസ്റ്റ് ബിന്നുകൾ വെച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ അവ ഉപയോഗിക്കാതെ അലക്ഷ്യമായി വലിച്ചെറിയുകയാണ്​. ബോധവത്​കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കുന്നില്ല. പുഴയോരത്ത്​ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ മഴ പെയ്യുമ്പോൾ പുഴയിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. അതിരപ്പിള്ളി, പരിയാരം, മേലൂർ പഞ്ചായത്തുകളുടെ പുഴയോരത്തുടെ നടക്കുമ്പോൾ മുകൾത്തട്ടിൽനിന്ന് ഒഴുകിയെത്തിയ പ്ലാസ്റ്റിക്​ കുപ്പികളും മാലിന്യങ്ങളും തങ്ങി നിൽക്കുന്നത് കാണാം. മഴക്കാലത്ത് വെള്ളം നിറയുമ്പോൾ ഇവ കടലിലേക്ക് ഒഴുകിപ്പോകുന്നത് ആശങ്കാജനകമായ കാഴ്ചയാണ്. ഇവ പരിസ്ഥിതിക്ക് വലിയ വിനാശമാണ് സൃഷ്ടിക്കുന്നത്. TCMChdy - 4 ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുഴയിൽനിന്ന് പ്ലാസ്റ്റിക്​ മാലിന്യം ശേഖരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story