Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുണനിലവാരമില്ല;...

ഗുണനിലവാരമില്ല; കെ.എസ്​.ഡി.പിയുടെ ആന്‍റിബയോട്ടിക്​ സിറപ്പും പിൻവലിച്ചു

text_fields
bookmark_border
സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ നൽകണം തൃശൂർ: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ കേരള സ്​റ്റേറ്റ്​ ഡ്രഗ്​സ്​ ആൻഡ്​​ ഫാർമസ്യൂട്ടിക്കൽസിന്‍റെ (കെ.എസ്​.ഡി.പി) അമോക്സിസിലിൻ ആന്‍റിബയോട്ടിക്​ സിറപ്പ്​ പിൻവലിച്ചു. ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ്​ അമോക്സിസിലിൻ മരുന്ന്​ ബാച്ചുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് നിരോധിച്ചത്​. X70002, 08/2020, 01/2022,X70004, 08/2020, 07/2022 ബാച്ച് മരുന്നുകളാണ്​ പരിശോധന നടത്തിയത്​. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ല ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന്​ ഡ്രഗ്​സ്​ വിഭാഗം അധികൃതർ അറിയിച്ചു. നേരത്തേ കെ.എസ്​.ഡി.പിയുടെ വിരഗുളികയായി ഉപയോഗിക്കുന്ന ആൽബന്‍റസോൾ, മുറിവിൽ ഒഴിക്കാനായി നിർദേശിക്കുന്ന പ്രോവിഡോൺ അയഡിൻ സൊലൂഷൻ എന്നിവയുടെ നിർ​മാണാനുമതി ഗുണനിലവാരമില്ലെന്ന്​ കണ്ട്​ ഡ്രഗ്​സ്​ അധികൃതർ റദ്ദ്​ചെയ്തിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ കെ.എസ്​.ഡി.പിയുടെ മൂന്നു ​കോടിയിലേറെ രൂപയുടെ മരുന്നുകൾ ഗുണനിലവാരമില്ലെന്ന്​ കണ്ടെത്തി കേരള മെഡിക്കൽ സർവിസസ്​ കോർപറേഷൻ മടക്കിയിട്ടുണ്ട്​. 50ലേറെ ബാച്ച്​ മരുന്നുകളാണ്​ ഇങ്ങനെ മടങ്ങിയത്​. ഇതിൽ മുപ്പത്​ ബാച്ചും ആൽബന്‍റസോൾ, പ്രൊവിഡോൺ മരുന്നാണ്​. കഴിഞ്ഞ ജൂലൈ വരെ ഗുണനിലവാരം കുറഞ്ഞ മരുന്നുകളുടെ വിവരം ഡ്രഗ്​സ്​ വിഭാഗം വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഗുണനിലവാരം കുറഞ്ഞ അസംസ്കൃത ചേരുകൾ ​വാങ്ങിക്കൂട്ടുന്നതും മരുന്നു നിർമാണത്തിലെ അപാകതയും തുടർച്ചയായ ഗുണനിലവാരത്തകർച്ചക്കിടയാക്കുന്നെന്ന ആരോപണം ജീവനക്കാർക്കിടയിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story