Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:34 AM IST Updated On
date_range 14 Feb 2022 5:34 AM ISTതുടർച്ചയില്ലാതെ തദ്ദേശ വകുപ്പിന്‍റെ വാതിൽപടി പദ്ധതി
text_fieldsbookmark_border
തൃശൂർ: മരുന്നുൾപ്പെടെ സർക്കാർ സേവനങ്ങൾ അവശ ജനവിഭാഗങ്ങളുടെ വീട്ടുപടിക്കലെത്തിക്കാനുള്ള വാതിൽപടി സേവന പദ്ധതിക്ക് തുടർ പ്രവർത്തനമില്ല. ഒട്ടേറെ പദ്ധതികളുടെ തിരക്ക് കാരണം ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ തദ്ദേശ സ്ഥാപന തലത്തിൽ നീളുകയായിരുന്നു. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തടുങ്ങിയ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. അറിവില്ലായ്മയാലും മറ്റ് പ്രശ്നങ്ങളാലും അടിസ്ഥാന സേവനം യഥാസമയം ലഭ്യമാക്കാത്ത ജനവിഭാഗങ്ങളെയും പിന്നീട് ഉൾപ്പെടുത്തിയിരുന്നു. വാതിൽപടി സേവന പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലം മുതൽ വാർഡ് തലം വരെ സമിതികൾ രൂപവത്കരിച്ച് ഉടൻ പ്രവർത്തനം തുടങ്ങാൻ മാസം മുമ്പ് ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. വാർഡ് അംഗം അധ്യക്ഷനായ താഴെത്തട്ടിലെ സമിതിയിൽ ആശ വർക്കർ, സാമൂഹിക- സന്നദ്ധസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തർ, സാന്ത്വന പരിചരണ പ്രവർത്തകർ, ആർ.ആർ.ടി പ്രതിനിധികൾ, സാക്ഷരത പ്രേരക്മാർ, ഗ്രന്ഥശാല ലൈബ്രേറിയൻമാർ, യൂത്ത് ക്ലബ് പ്രതിനിധികൾ തുടങ്ങിയരെ ഉൾപ്പെടുത്തിയായിരുന്നു വിഭാവനം ചെയ്തത്. ചിലയിടത്ത് പ്രാരംഭ പരിശീലന ക്ലാസ് നടത്തുകയും ചെയ്തിരുന്നു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ. സാമൂഹിക സന്നദ്ധസേന ഡയറക്ടറാണ് അധ്യക്ഷൻ. കലക്ടർ അധ്യക്ഷനായി ജില്ലതല സമിതിയുമുണ്ട്. വാർഡ് തല സമിതി അംഗങ്ങളുടെ പേര്, ഫോൺ നമ്പർ എന്നിവ ഗുണഭോക്താവിന് ലഭ്യമാക്കിയാണ് വാതിൽപടി സേവനം നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story