Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട്-മുനമ്പം പാലം...

അഴീക്കോട്-മുനമ്പം പാലം നിർമാണം ഉടൻ തുടങ്ങും -മന്ത്രി കെ. രാജൻ

text_fields
bookmark_border
സ്ഥലമെടുപ്പ് ഏപ്രിലിൽ പൂർത്തിയാക്കും അഴീക്കോട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ അഴീക്കോട് -മുനമ്പം പാലം നിർമാണം ഉടൻ തുടങ്ങുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പാലം നിർമാണവുമായി ബന്ധപ്പെട്ട്​ വിളിച്ചുചേർത്ത തൃശൂർ, എറണാകുളം ജില്ലകളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ പ്രവൃത്തി സർക്കാറിന്‍റെ നൂറുദിന പദ്ധതിയിൽപ്പെടുത്തിയാണ്​ ആരംഭിക്കുക. സ്ഥലമെടുപ്പ് ഏപ്രിലിൽ പൂർത്തിയാക്കും. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ ഫിഷറീസ് വകുപ്പുമായി ധാരണയിലെത്തിയിട്ടുണ്ട്. മുനമ്പം ഭാഗത്തെ ജങ്കാർ ജെട്ടി മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലം യാഥാർഥ്യമാകുന്നതോടെ മുനമ്പത്തു നിന്ന് സംസ്ഥാനത്തിന്‍റെ വടക്കൻ മേഖലകളിലേക്ക് എളുപ്പം എത്താനാകും. തെക്കൻ ജില്ലകളിൽനിന്ന്‌ വൈപ്പിൻ വഴി ഗതാഗതക്കുരുക്കില്ലാതെ കടന്നുപോകാനും സാധിക്കും. ഇതോടെ മേഖലയിലെ മത്സ്യ വ്യവസായം അഭിവൃദ്ധിപ്പെടുകയും തീരദേശ വികസനത്തിനും വിനോദസഞ്ചാര മേഖലക്കും ഗുണകരമാകുകയും ചെയ്യും. പ്രവൃത്തി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാകും അഴീക്കോട് -മുനമ്പം പാലം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയത്. ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ ഇ.ടി. ടൈസൺ, കെ.എൻ. ഉണ്ണികൃഷ്ണൻ, തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ ഡേവിസ്, തൃശൂർ കലക്ടർ ഹരിത വി. കുമാർ, എറണാകുളം കലക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി കലക്ടർമാർ, സ്പെഷൽ തഹസിൽദാർമാർ, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇ.ഐ. സജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് എന്നിവർ പങ്കെടുത്തു. tr minister rajan seach അഴീക്കോട് -മുനമ്പം പാലം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രി കെ. രാജൻ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story