Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:39 AM IST Updated On
date_range 13 Feb 2022 5:39 AM ISTകച്ചവടക്കാരെ ഒഴിപ്പിക്കൽ: ഒപ്പ് ശേഖരണവുമായി ആക്ഷൻ കൗൺസിൽ
text_fieldsbookmark_border
മതിലകം: മതിലകത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ ഒപ്പ് ശേഖരണവുമായി ആക്ഷൻ കൗൺസിൽ. പഞ്ചായത്ത് കെട്ടിടത്തിൽനിന്ന് ഒഴിയാൻ നോട്ടീസ് ലഭിച്ച കച്ചവടക്കാർക്ക് സംരക്ഷണം ലഭിക്കാൻ വിവിധ നിർദേശങ്ങളാണ് ആക്ഷൻ കൗൺസിൽ മുന്നോട്ടുവെക്കുന്നത്. ഇതടങ്ങുന്ന നിവേദനം പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. സ്ഥലം എം.പിക്കും എം.എൽ.എക്കും നിവേദനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കച്ചവടക്കാരുടെ ഉപജീവന മാർഗം അടയാത്ത വികസനമാണ് വേണ്ടതെന്നും അല്ലാത്തപക്ഷം പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് ആക്ഷൻ കൗൺസിലിന്‍റെ ആവശ്യം. വിഷയം കോടതിയുടെ പരിഗണനയിലാണ്. കച്ചവടക്കാരായ നാലു പേരാണ് ഹൈകോടതിയെ സമീപിച്ചത്. കേസ് 14ന് പരിഗണിക്കും. കോടതി വിധിക്കനുസരിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ. നേരത്തെ കൃഷിഭവൻ പ്രവർത്തിച്ചിരുന്ന പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു നീക്കാൻ ലേല നടപടിയായതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story