Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി നോർത്ത്...

ചാലക്കുടി നോർത്ത് സ്റ്റാന്‍റിൽ ബസുകൾ കയറി തുടങ്ങി

text_fields
bookmark_border
ചാലക്കുടി നോർത്ത് സ്റ്റാന്‍റിൽ ബസുകൾ കയറി തുടങ്ങി
cancel
ചാലക്കുടി നോർത്ത് സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങി ചാലക്കുടി: നോർത്ത് സ്റ്റാൻഡ്​ പ്രവർത്തനമാരംഭിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ ബസുകൾ കയറി തുടങ്ങി. നഗരസഭയിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും ബസ് ഉടമകളുടെയും സംയുക്ത യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സ്വകാര്യ ബസുകൾ സർവിസ്​ നടത്തിയത്. അതേ സമയം, കെ.എസ്.ആർ.ടി ബസുകൾ കയറി തുടങ്ങിയില്ല. മാള ഭാഗത്തേക്കുള്ള ബസുകൾ ഒഴികെ മറ്റ് പ്രദേശങ്ങളിലേക്കുള്ള ബസുകൾ പുതിയ സ്റ്റാൻഡിൽ കയറാനാണ്​ തീരുമാനം. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. നോർത്ത് ബസ് സ്റ്റാൻഡ്​​ നിർമാണം പൂർത്തിയായി നിരവധി വർഷമായിരുന്നെങ്കിലും പ്രവർത്തനക്ഷമമായിരുന്നില്ല. TCMChdy - 7 നോർത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story