Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പിക്ക്​ വേണ്ടി...

ബി.ജെ.പിക്ക്​ വേണ്ടി കള്ളക്കേസെടുക്കുന്നു -ഡി.സി.സി

text_fields
bookmark_border
തൃശൂർ: കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂരിനെ ഗുണ്ടാ ആക്റ്റിൽപ്പെടുത്തി കേസെടുത്തതിൽ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സോഷ്യൽ മീഡിയയിൽ ബി.ജെ.പി.ക്കെതിരെ പോസ്റ്റിട്ടതിന്‍റെ പേരിലാണ് പൊലീസിലെ സംഘ്​പരിവാറുകാർ കള്ളക്കേസെടുത്തതെന്ന്​ ഡി.സി.സി ആരോപിച്ചു. ഗുരുവായൂർ നഗരസഭ മൂന്നാം വാർഡിൽ നഗരസഭ തെരഞ്ഞെടുപ്പിൽ ഗോകുൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ഈ വാർഡിൽ രണ്ടാം സ്ഥാനത്തുവന്ന ബി.ജെ.പിയിലെ മുഴുവൻ യുവാക്കളും ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന്​ നേതൃത്വം കൊടുത്ത ഗോകുൽ, ബി.ജെ.പി.ക്ക് കൊടികെട്ടാൻ ആളില്ലെന്ന്​ പോസ്റ്റിട്ടതിന്‍റെ പേരിൽ പൊലീസ്​ സ്റ്റേഷനിൽ വിളിച്ചു വരുത്തി കൊലപാതക കേസിലെ പ്രതികളോട് പെരുമാറുന്നതുപോലെ ഭീഷണിപ്പെടുത്തുകയും 107-ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കുകയും ചെയ്തുവെന്ന്​ ഡി.സി.സി കുറ്റപ്പെടുത്തി. സി.പി.എം നിർദേശപ്രകാരം ഗുരുവായൂർ പൊലീസ് ബി.ജെ.പിയെ സഹായിക്കുകയാണ്. ബി.ജെ.പിക്കെതിരെ പോസ്റ്റിടുന്നവർക്കെതിരെ കേസെടുക്കാനാണ് തീരുമാനമെങ്കിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ ജോസ്​ വള്ളൂർ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story