Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ താലൂക്ക്...

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അലക്കുയന്ത്രം സ്ഥാപിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അലക്കുയന്ത്രം സ്ഥാപിച്ചു
cancel
കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ അലക്കുയന്ത്രം സ്ഥാപിച്ചു. ഇൻപേഷ്യൻറ് വിഭാഗത്തിലെ ബഡ്‌ഷീറ്റുകൾ, തലയിണ കവറുകൾ, കർട്ടനുകൾ എന്നിവ അലക്കി ഉണക്കിയെടുക്കുന്ന യന്ത്രം പുതിയ കെട്ടിടത്തിലാണ്​ സജ്ജീകരിച്ചിട്ടുള്ളത്. 60 ലക്ഷം രൂപ വില വരുന്ന യന്ത്രം സംസ്ഥാന മെഡിക്കൽ കോർപറേഷനാണ് ആശുപത്രിക്ക് നൽകിയത്. നഗരസഭ 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് യന്ത്രം സ്ഥാപിച്ചത്. ഒരേ സമയത്ത് 50 കിലോഗ്രാം തുണി അലക്കി ഉണക്കിയെടുക്കാൻ സാധിക്കും. നേരത്തെ മൂന്ന് വനിതകൾ ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ യന്ത്രവത്​കരിച്ചത്. ജോലി ചെയ്തിരുന്ന വനിതകളുടെ തൊഴിൽ നഷ്ടപ്പെടുത്താതെ ആശുപത്രിയിൽ മറ്റ് ജോലി നൽകി സംരക്ഷിക്കും. യന്ത്രത്തിന്‍റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ സ്വാഗതം പറഞ്ഞു. സൂപ്രണ്ട് ഡോ. വി. ഉണ്ണികൃഷ്ണൻ, ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, വി.എം. ജോണി, വാർഡ് കൗൺസിലർ സുമേഷ് എന്നിവർ പങ്കെടുത്തു. TCK.KDR.LAUNTRY അലക്കുയന്ത്രത്തിന്‍റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story