Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:47 AM IST Updated On
date_range 11 Feb 2022 5:47 AM ISTകൊടകര ബ്ലോക്കിൽ ഹരിതഗ്രാമം പദ്ധതി
text_fieldsbookmark_border
ആമ്പല്ലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിൽ ഹരിതഗ്രാമം പദ്ധതി നടപ്പാക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പരിപാടിയിൽപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി ബ്ലോക്ക് പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലായി വനിതകൾക്ക് രണ്ട് വീതം കറവ പശുക്കളെ വാങ്ങുന്നതിനും കാലിത്തൊഴുത്തു നവീകരിക്കുന്നതിനുമായി 5,95,000 രൂപ ധനസഹായം നൽകി. ഗുണഭോക്താക്കൾ ചേർന്ന് ഹരിതവനിത എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപവത്കരിക്കുകയും ഹരിത ഫ്രഷ് ആരംഭിക്കുകയും ചെയ്തു. ഹരിത ഫ്രഷ് പാലിന്റെ ആദ്യ വിൽപന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. രഞ്ജിത് കൊടകര വനിതക്ഷേമ ഓഫിസർ മറിയാമ്മ ആന്‍റണിക്ക് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീല ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അൽജോ പുളിക്കൻ, ടെസ്സി വിൽസൻ, സെക്രട്ടറി പി.ആർ. അജയഘോഷ്, കൊടകര വെറ്റിനറി സർജൻ ഡോ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story