Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:46 AM IST Updated On
date_range 11 Feb 2022 5:46 AM ISTപ്രേമചന്ദ്രനെയും മന്ത്രിയെയും അഭിനന്ദിച്ച് സ്പീക്കർ
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭയിലെ ചോദ്യോത്തര വേളയിൽ ചോദ്യമുന്നയിച്ച ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രനും മറുപടി നൽകിയ നഗര വികസന മന്ത്രി ഹർദീപ്സിങ് പുരിക്കും സ്പീക്കർ ഓം ബിർലയുടെ അഭിനന്ദനം. ചോദ്യം ഏറെ പ്രസക്തം; ഉത്തരം വ്യക്തം. രണ്ടുപേരും വിവേകപൂർവം പെരുമാറി. ഇങ്ങനെയാണ് വേണ്ടത് -സ്പീക്കർ പറഞ്ഞു. 'അമൃത്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം ഉള്‍പ്പെടെ രാജ്യത്തെ 456 നഗരങ്ങൾ സമഗ്രമായി വികസിപ്പിക്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം. നഗരങ്ങളുടെ സമഗ്ര ആസൂത്രണ, വികസന പദ്ധതിയും അതിനൊപ്പം തുടർ പ്രവർത്തനങ്ങളും ഉണ്ടാകണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഉന്നയിച്ച വിഷയം പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story