Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവര്‍ത്തന മികവാണ്...

പ്രവര്‍ത്തന മികവാണ് ഇനി കോണ്‍ഗ്രസിലെ പദവികള്‍ക്കുളള മാനദണ്ഡം - ഡി.സി.സി പ്രസിഡന്‍റ്​

text_fields
bookmark_border
പ്രവര്‍ത്തന മികവാണ് ഇനി കോണ്‍ഗ്രസിലെ പദവികള്‍ക്കുളള മാനദണ്ഡം -ഡി.സി.സി പ്രസിഡന്‍റ്​ വെള്ളാങ്ങല്ലൂർ: കോൺഗ്രസിൽ ഇനി സ്ഥാനങ്ങൾ അതത് ബൂത്തുകളിൽ സി.യു.സികൾ രൂപീകരിക്കുന്നവർക്കും കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി പ്രവർത്തന മികവ്​ ഉള്ളവർക്കും മാത്രമേ ലഭിക്കൂവെന്നു ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. വെള്ളാങ്ങല്ലൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റുമായിരുന്ന കെ.ഐ. നജീബിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്​ കോണത്തുക്കുന്ന്​ എം.ഡി കൺവെൻഷൻ സെന്ററിൽ വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. കെ.ഐ. നജീബ് സ്മാരക ജനപ്രിയ അവാർഡുകൾ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ വിതരണം ചെയ്തു. മഞ്ഞൾ കർഷകൻ സലിം കാട്ടകത്തിനും കോവിഡ് പ്രതിരോധ പ്രവർത്തന മികവിന് യു.ഡി.എഫിന്‍റെ എട്ടു പഞ്ചായത്ത് അംഗങ്ങൾക്കുമാണ് അവാർഡ്​ നൽകിയത്. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ഡോമിനിക് വി. മോഹൻദാസ്, ധർമജൻ വില്ലേടത്ത്​, ഇ.വി. സജീവ്, എ.ആർ. രാംദാസ്, റസിയ അബു, മല്ലിക ആനന്ദൻ, എ.എ. മുസമ്മിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story