Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതദ്ദേശ വകുപ്പ്​...

തദ്ദേശ വകുപ്പ്​ ഏകീകരണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
*പൊതുസർവിസ്​ ​കരട്​ പ്രവർത്തന മാർഗരേഖ പ്രസിദ്ധീകരിച്ചു പി.പി. പ്രശാന്ത്​ തൃശൂർ: തദ്ദേശ വകുപ്പിൽ പൊതുസർവിസ്​ രൂപവത്​കരണം അന്തിമ ഘട്ടത്തിലായതോടെ പഞ്ചായത്ത്​ വകുപ്പ് ആശങ്കയിൽ​. പഞ്ചായത്ത്​, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിങ്​, നഗര -ഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ സംയോജിപ്പിച്ച്​ 35,000 ​ജീവനക്കാരുള്ള പൊതു സർവിസാകുന്നതോടെ പഞ്ചായത്ത്​ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകളെ കാര്യമായി ബാധിക്കുമെന്നാണ്​ വിലയിരുത്തൽ. ജോയന്‍റ്​ ഡയറക്ടർ സ്ഥാനങ്ങളേറെയുള്ള ഗ്രാമവികസന വകുപ്പിൽനിന്നുള്ളവർ​ പ്രധാന സ്ഥാനങ്ങളിലെത്തുമെന്നും ഇതോടെ പ്രമോഷൻ സാധ്യത ഗണ്യമായി കുറയുമെന്നും ​ പഞ്ചായത്ത്​ ജീവനക്കാർ ആശങ്കപ്പെടുന്നു. ഇക്കാര്യം പെതു സർവിസ്​ സംബന്ധിച്ച ചർച്ചകളിൽ യൂനിയൻ പ്രതിനിധികൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 19നു ശേഷം പെതു സർവിസ്​ പ്രവർത്തനക്ഷമമാകുമ്പോൾ ആശങ്കകൾ ഇല്ലാതാകുമെന്നാണ്​ തദ്ദേശ വകുപ്പ്​ അധികൃതരുടെ നിലപാട്​. പഞ്ചായത്ത്​ ജീവനക്കാരെ കോർപറേഷനിലേക്കും മറ്റും മാറ്റുമ്പോൾ പ്രത്യേക പരീക്ഷ നടത്തി പരിശീലനം നൽകുന്നതുൾപ്പെടെ തദ്ദേശവകുപ്പ്​ പരിഗണിച്ചുവരുകയാണ്​. പൊതു സർവിസ്​ സംബന്ധിച്ച്​ പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്​. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോർപറേഷനുകളുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായതിനാൽ അത്​ ഉൾക്കൊണ്ടുള്ള നയപരമായ തീരുമാനങ്ങൾ എങ്ങനെ എടുക്കും എന്നതാകും വരുംദിവസങ്ങളിലെ തദ്ദേശ പൊതു സർവിസ്​ നേരിടുന്ന പ്രധാന ​വെല്ലുവിളി. ഇതിനിടെ ബുധനാഴ്ച പൊതു സർവിസ്​ രൂപവത്​കരണം സംബന്ധിച്ച്​ കരട്​ പ്രവർത്തന മാർഗരേഖ പ്രസിദ്ധീകരിച്ചു. ഇതോടെ വകുപ്പു​തല ഘടനയിൽ ഫയലുകളുടെയും ചുമതലകളുടെയും വിഭജനം സംബന്ധിച്ച്​ ഏറെക്കാലമായി നിന്നിരുന്ന ആശങ്കക്ക്​ പരിഹാരമായിട്ടുണ്ട്. ഓരോ വകുപ്പ് ​മേധാവികളുടെയും ചുമതലകൾ മുകളിൽനിന്ന്​ താഴ്ത്തട്ടിലേക്ക്​ ശ്രേണീ ബന്ധം ഉറപ്പിക്കുംവിധം വിന്യസിച്ചതിന്‍റെ വിശദാംശങ്ങളടങ്ങിയ കരടു​രേഖയാണ്​ പ്രസിദ്ധീകരിച്ചത്​. ​​പൊതുവായ ഓഫിസ്​ പ്രവർത്തനക്രമം സംബന്ധിച്ച് കരടുരേഖയിൽ മൂന്നു തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം ഉണ്ടായിരിക്കുമെന്ന്​ വ്യക്തമാക്കുന്നു. ജില്ല ഓഫിസുകളിലെ ഫ്രണ്ട്​ ഓഫിസുകളിൽ ജൂനിയർ സൂപ്രണ്ടിന്‍റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ചുമതല നിർവഹിക്കും. വകുപ്പ്​ സംയോജന ചുമതലകൾ ജോയന്‍റ്​ ഡയറക്ടറുടെ ചുമതലയിലായിരിക്കുമെന്ന്​ രേഖ വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story