Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള പൊലീസ് പരേഡിൽ...

കേരള പൊലീസ് പരേഡിൽ 'കേന്ദ്ര ശൈലി'

text_fields
bookmark_border
തൃശൂർ: പൊലീസിന്‍റെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രിയുടെ വിമർശനത്തിനിടയാക്കിയത് പരേഡിലെ ശൈലീ മാറ്റം. പൊലീസിന്‍റെ പാസിങ് ഔട്ട് പരേഡുകളില്‍ സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് മുമ്പായി ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്ന ചടങ്ങ് ഉണ്ടാകാറുണ്ട്. ചുരുക്കം സമയമേ ഇതിനെടുക്കാറുള്ളൂ. ആദ്യം ദേശീയപതാക പ്രദര്‍ശിപ്പിക്കും. പിന്നീട് ദേശീയഗാനം ആലപിക്കും. ദേശീയപതാകയുമായി സേനാംഗങ്ങള്‍ മടങ്ങുമ്പോള്‍ ബാന്‍ഡ് സംഘം വീണ്ടും ഗാനം വായിക്കും. ഇതായിരുന്നു പരേഡിലെ പതിവു ശൈലി. എന്നാൽ, വ്യാഴാഴ്ച രാമവർമപുരത്തെ ​പൊലീസ്​ അക്കാദമി ആസ്ഥാനത്ത്​ നടന്ന പരേഡില്‍ ഇതിൽ മാറ്റം വരുത്തി. ദേശീയപതാകയുമായി സേനാംഗങ്ങള്‍ക്കിടയിലൂടെ വലംവെച്ചു. ഇതിന് സമയമെടുത്തു. ചടങ്ങ്​ നീണ്ടുപോയി. സേനാംഗങ്ങളെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിശ്ചയിച്ച 8.30ന് തന്നെ എത്തിയിരുന്നു. പക്ഷേ ചടങ്ങ്​ നീണ്ടത് മുഖ്യമന്ത്രിയുടെ അതൃപ്തിക്കിടയാക്കി. അഭിസംബോധനക്കിടെ പരേഡിലെ പുതിയ ശീലങ്ങളെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. ഇക്കാര്യം സൂചിപ്പിച്ചാണ്​ മുഖ്യമന്ത്രി സംസാരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്ത ഡി.ജി.പി അനിൽ കാന്തിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറി. കേന്ദ്ര സേനയില്‍നിന്ന് ​ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥനായിരുന്നു പരേഡിന്‍റെ ചുമതല. അതാണ് പരേഡിലെ പതിവ് രീതിയിൽ മാറ്റത്തിന്​ കാരണമെന്ന്​ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story