Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്തരക്കടലാസുകൾ​...

ഉത്തരക്കടലാസുകൾ​ കാണാതായതിന്​ കാരണം ഫാൾസ്​ നമ്പർ പരിഷ്കാരം

text_fields
bookmark_border
14ന്​ ഫലം പ്രഖ്യാപിക്കുമെന്ന്​ കാലിക്കറ്റ് സർവകലാശാല കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്​സി, ബി.കോം ബിരുദ പരീക്ഷയുടെ 3500 ഓളം ഉത്തരക്കടലാസുകൾ കാണാതായത്​ സർവകലാശാലയുടെ തലതിരിഞ്ഞ പരി​ഷ്​കാരം കാരണം. ചരിത്രത്തിലാദ്യമായി ഫാൾസ്​ നമ്പറിടാതെ മൂല്യനിർണയത്തിനയച്ചതാണ്​ വിനയായത്​. പരീക്ഷഭവൻ ജീവനക്കാർ തരംതിരിച്ച്​, ഫാൾസ്​ നമ്പറിട്ട്​ മൂല്യനിർണയത്തിനയക്കുന്ന ഉത്തരക്കടലാസുകൾ എവിടെയെല്ലാമുണ്ടെന്ന്​ കൃത്യമായി അറിയാൻ കഴിയുമായിരുന്നു. എന്നാൽ, പരീക്ഷകേന്ദ്രങ്ങളിൽനിന്ന്​ പരീക്ഷഭവനിലെത്തിച്ച രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകൾ അതേപടി മൂല്യനിർണയത്തിനയക്കുകയായിരുന്നു. പരീക്ഷക്ക്​ ഹാജരാകാത്ത വിദ്യാർഥികളുടെ വിവരങ്ങൾ നഷ്ടമായതും സർവകലാശാലക്ക്​ തലവേദനയായിട്ടുണ്ട്​. ഉത്തരക്കടലാസ്​ കാണാതായ വിദ്യാർഥികളെയും ഹാജരാകാത്തവരുടെ പട്ടികയിലുൾപ്പെടുത്തുമോയെന്ന ആശങ്കയുമുണ്ട്​. ഫാൾസ്​ നമ്പറിടാതെ, രജിസ്​ട്രേഷൻ നമ്പറും കോളജ്​ കോഡുമുള്ള ഒരു കോളജിലെ വിദ്യാർഥികൾക്ക്​ അനൂകൂലമായോ പ്രതികൂലമാ​േയാ മാർക്കിടാൻ അധ്യാപകർക്ക്​ അവസരമുണ്ടാകുമെന്ന ആക്ഷേപമുയർന്നിരുന്നു. ഉത്തരക്കടലാസുകൾ കാണാതായതോടെ രണ്ടാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പരീക്ഷഫലം അനിശ്ചിതമായി നീളുകയാണ്​. 2019ൽ പ്രവേശനം നേടിയ വിദ്യാർഥികളാണ്​ കോഴ്​സ്​ കാലാവധി കഴിയാറായിട്ടും ഫലത്തിനായി കാത്തിരിക്കുന്നത്. പെ​ട്ടെന്ന്​ ഫലം പ്രഖ്യാപിക്കാനാണ്​​ ഫാൾസ്​ നമ്പറിടാതെ മൂല്യനിർണയത്തിനയച്ചതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം. ഒക്ടോബർ 16നകം ഫലം പ്രഖ്യാപിക്കുമെന്നും അന്നത്തെ പരീക്ഷ കൺട്രോളർ പറഞ്ഞിരുന്നു. എന്നാൽ, മൂന്നര മാസം പിന്നിട്ടിട്ടും രണ്ടാം സെമസ്റ്റർ ഫലം പുറത്തുവന്നിട്ടില്ല. അതേസമയം, ഉത്തരക്കടലാസുകൾ കാണാതായതല്ലെന്നും സ്​ഥലം മാറിക്കിടക്കുന്നതാണെന്നും ഇവയെല്ലാം ശേഖരിച്ച്​ രണ്ടാം സെമസ്റ്റർ ബിരുദ ഫലം ഇൗ മാസം 14ന് പ്രഖ്യാപിക്കുമെന്നും പരീക്ഷ കൺട്രോളർ ഗോഡ്​വിൻ സാംരാജ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story