Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:47 AM IST Updated On
date_range 10 Feb 2022 5:47 AM ISTതാലൂക്ക് ആശുപത്രിയിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനെന്ന്
text_fieldsbookmark_border
ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ചികിത്സ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനെന്ന് ആക്ഷേപം. ലക്ഷങ്ങൾ മുടക്കി വാങ്ങിയ പല ഉപകരണങ്ങളും രോഗികൾക്ക് ഉപകാരപ്രദമാകാതെ പെട്ടിയിലിരുന്ന് പൊടിപിടിക്കുകയാണ്. മുൻ എം.പി ഇന്നസെന്‍റിന്‍റെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച 55 ലക്ഷം രൂപ വിലയുള്ള മാമോഗ്രാം യൂനിറ്റ് ഒരു വർഷമായി പ്രവർത്തിപ്പിക്കുന്നില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ആൾട്ര സൗണ്ട് സ്കാനറും ഉപയോഗപ്പെടുത്തുന്നില്ല. ഇവ പ്രവർത്തിപ്പിക്കാത്തത് സ്വകാര്യ ലാബുകൾക്ക് വേണ്ടിയാണെന്നാണ് ആരോപണം. ഇവ പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ലെന്ന ന്യായമാണ് ആശുപത്രി സൂപ്രണ്ട് ഉന്നയിക്കുന്നത്. എന്നാൽ, സ്ഥിരം ജീവനക്കാരില്ലെങ്കിൽ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിക്ക് താൽക്കാലിക ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാൻ അധികാരമുണ്ട്. നഗരസഭ ചെയർമാന്‍റെയും ആശുപ്രതി സൂപ്രണ്ടിന്‍റെയും അനാസ്ഥ കാരണം നിർധന രോഗികൾ പ്രയാസപ്പെടുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അനാസ്ഥ തുടർന്നാൽ സമരത്തിനിറങ്ങുമെന്ന് വാർഡ് കൗൺസിലർ വി.ജെ. ജോജി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിരവധി എച്ച്.എം.സി യോഗങ്ങളിലും നഗരസഭ കൗൺസിൽ യോഗങ്ങളിലും അറിയിച്ചിട്ടും ചെയർമാനും ആശുപത്രി സൂപ്രണ്ടും നടപടിയെടുക്കുന്നില്ല. ചാലക്കുടി ടൗൺ ബാങ്ക് ആശുപത്രിയിൽ എ.ടി.എം കൗണ്ടർ ഒരു വർഷം മുമ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. നഗരസഭ കൗൺസിലും എച്ച്.എം.സി യോഗവും ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ സ്ഥാപിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story