Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:47 AM IST Updated On
date_range 10 Feb 2022 5:47 AM ISTചുമട്ടുതൊഴിലാളിയുടെ പുസ്തകം പ്രകാശനം ചെയ്തു
text_fieldsbookmark_border
ആമ്പല്ലൂർ: ചുമട്ടുതൊഴിലാളിയുടെ കഥാസമാഹാരം ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഏറ്റുവാങ്ങിയ ചടങ്ങ് വേറിട്ട കാഴ്ചയായി. തൃശൂർ കേരള ഫീഡ്സിലെ ചുമട്ടുതൊഴിലാളിയായ രഘു കുന്നുമ്മക്കരയുടെ രണ്ടാമത്തെ പുസ്തകമായ 'ഒറ്റയാൾദേശം' കഥാ സമാഹാരത്തിന്‍റെ പ്രകാശനമാണ് അദ്ദേഹത്തിന്‍റെ ഗൃഹ പ്രവേശനത്തിനൊപ്പം നടന്നത്. സംവിധായകൻ പ്രിയനന്ദനൻ പ്രകാശനം നിർവഹിച്ചു. പുതുക്കാട് യൂനിയനിലെ ചുമട്ടുതൊഴിലാളികളായ ചന്ദ്രൻ, ഡേവിസ്, ബാബു ഓട്ടോഡ്രൈവർ സന്തോഷ് എന്നിവരാണ് പുസ്തകം സ്വീകരിച്ചത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രതി ബാബു, പഞ്ചായത്ത് അംഗങ്ങളായ സോമസുന്ദരൻ, ഷാജു കാളിയേങ്ങര, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ജോജു, തിലകൻ, ചിത്രകാരൻ ഷാജു സ്വർഗചിത്ര, അവിനാശ്, തിരുവനന്തപുരം പേപ്പർ പബ്ലിക്കയുടെ എഡിറ്റർ അൻസാർ വർണന, രഘു കുന്നുമ്മക്കര എന്നിവർ സംസാരിച്ചു. പടം : File name amb Book തൃശൂർ കേരള ഫീഡ്സിലെ ചുമട്ടുതൊഴിലാളി രഘു കുന്നുമ്മക്കരയുടെ 'ഒറ്റയാൾദേശം' കഥാ സമാഹാരം സംവിധായകൻ പ്രിയനന്ദനിൽനിന്ന് ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
